’18 പ്ലസ്’ എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രോമാൻസ്’. അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ്, എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അടിമുടി ഫൺ മൂഡിൽ കഥ പറയുന്ന സിനിമയായിരിക്കും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. അടുത്ത വർഷം ഫെബ്രുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അരുൺ ഡി ജോസിനൊപ്പം രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് അഖിൽ ജോർജാണ്. എഡിറ്റർ: ചമൻ ചാക്കോ, ആർട്ട്: നിമേഷ് എം താനൂർ, മേക്ക്അപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, കണ്ട്രോളർ: സുധർമൻ വള്ളിക്കുന്ന്, ചീഫ് അസി: റെജീവൻ അബ്ദുൾ ബഷീർ ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്