മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി ശാന്തി കൃഷ്ണ. നായികയായും ഇപ്പോൾ അമ്മയായും മലയാള സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ആ സമയത്ത് താന്‍ കരഞ്ഞിരുന്നില്ലെന്നും മരവിച്ച അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ശാന്തി കൃഷ്ണയുടെ വാക്കുകളിങ്ങനെ….
ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോള്‍ എനിക്ക് ഒരു വികാരവുമില്ലായിരുന്നു. എനിക്കന്ന് 26 വയസാണ്. അതിന് ശേഷാണ് നയം വ്യക്തമാക്കുന്നുവില്‍ അഭിനയിക്കുന്നത്. 18 മണിക്കൂറാണ് കുഞ്ഞ് ജീവിച്ചത്. മുഖം കണ്ടിരുന്നു. നോര്‍മല്‍ ബര്‍ത്ത് ആയിരുന്നു. പിന്നെ ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകിയെന്നാണ്. അതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും സര്‍വൈസ് ചെയ്യാന്‍ പറ്റാതാവുകയും ചെയ്തു. ആ വാര്‍ത്ത എന്നോട് അവര്‍ പറഞ്ഞിരുന്നില്ല. വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസത്തേക്ക് ഞാന്‍ കരഞ്ഞില്ല. അമ്മയ്‌ക്കൊക്കെ പേടിയായി. ഇവള്‍ക്കെന്താ വികാരങ്ങളൊന്നും ഇല്ലേ എന്ന് ചിന്തിച്ചു. ആ സമയം തൊട്ട് എപ്പോഴും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ കരയാറില്ല. എന്റെ ബോഡി മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി ശാന്തി കൃഷ്ണ. നായികയായും ഇപ്പോൾ അമ്മയായും മലയാള സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ആ സമയത്ത് താന്‍ കരഞ്ഞിരുന്നില്ലെന്നും മരവിച്ച അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ശാന്തി കൃഷ്ണയുടെ വാക്കുകളിങ്ങനെ…. ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോള്‍ എനിക്ക് ഒരു വികാരവുമില്ലായിരുന്നു. എനിക്കന്ന് 26 വയസാണ്. അതിന് ശേഷാണ് നയം വ്യക്തമാക്കുന്നുവില്‍ അഭിനയിക്കുന്നത്. 18 മണിക്കൂറാണ് കുഞ്ഞ് ജീവിച്ചത്. മുഖം കണ്ടിരുന്നു. നോര്‍മല്‍ ബര്‍ത്ത് ആയിരുന്നു. പിന്നെ ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകിയെന്നാണ്. അതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും സര്‍വൈസ് ചെയ്യാന്‍ പറ്റാതാവുകയും ചെയ്തു. ആ വാര്‍ത്ത എന്നോട് അവര്‍ പറഞ്ഞിരുന്നില്ല. വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസത്തേക്ക് ഞാന്‍ കരഞ്ഞില്ല. അമ്മയ്‌ക്കൊക്കെ പേടിയായി. ഇവള്‍ക്കെന്താ വികാരങ്ങളൊന്നും ഇല്ലേ എന്ന് ചിന്തിച്ചു. ആ സമയം തൊട്ട് എപ്പോഴും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ കരയാറില്ല. എന്റെ ബോഡി എന്നെ സംരക്ഷിച്ചതോ മറ്റോ ആകാം. ഞാന്‍ കരഞ്ഞില്ല. അതും മോശമാണ്.






