തിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. . ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.
‘ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും’ മുരളീധരൻ ആക്ഷേപിച്ചിരുന്നു. ഡിസിസി കോർപ്പറേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുന്നതിനിടെയാണ് എംപി മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്