Spread the love
കുരുതിക്കളമായി എം സി റോഡ്.വട്ടപ്പാറയ്ക്കും കിളിമാനൂരിനും ഇടയുള്ള യാത്ര ജീവൻ തുലാസിലാക്കി.

എം സി റോഡിൽ നിയമങ്ങളെ കാറ്റിൽ പറത്തി വാഹനങ്ങൾ ചീറിപ്പായുന്നത് അപകടങ്ങൾക്ക് കാരണമായിട്ടും ഹെൽമറ്റ് വേട്ടയിൽ ഒതുങ്ങുകയാണ് ഹൈവേ പൊലീസ്.

എം. സി റോഡിൽ വട്ടപ്പാറയ്ക്കും കിളിമാനൂരിനം ഇടയിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. അടുത്ത സമയങ്ങളിൽ വിവിധ അപകടങ്ങളിൽ പതിനഞ്ചോളും ജീവനുകൾ റോഡിൽ പൊലിഞ്ഞു. ഗുരുതര പരുക്കേറ്റ് ജീവച്ഛങ്ങളായി കിടക്കുന്നവരുടെ എണ്ണവും കുറവല്ല.

മത്സരയോട്ടത്തിൽ ഇരു ചക്രവാഹനങ്ങൾക്ക് പുറമേ സ്വകാര്യ വാഹനങ്ങൾ , ടിപ്പറുകൾ , ടൂറിസ്റ്റ് , കെ. എസ്. ആർ. ടി. സി ബസുകൾ എന്നിവയുമുണ്ട്.

അപകടങ്ങൾ ഉണ്ടാകാത്ത ദിവസം ഇവിടെ ഇല്ലെന്ന് തന്നെ പറയാം. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നവരിൽ അധികവും. അമിത വേഗത്തിന്റെ കാര്യത്തിൽ കെ. എസ്. ആർ. ടി. സി ബസ്സുകളും പിന്നിലല്ല.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങൾക്കെല്ലാം കാരണമാകുന്നത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കു​റ്റമാണെങ്കിലും എം. സി റോഡിൽ ഇത്തരം കാഴ്ചകൾ പതിവാണ് . റോഡിൽക്കൂടെ ന്യൂ ജനറേഷൻ യുവാക്കൾ നടത്തുന്ന ബൈക്ക് റൈസിംഗാണ് മറ്റൊരു പ്രശ്നം.

ചില ഇരുചക്ര വാഹനങ്ങൾ കണ്ടാൽ മോട്ടോർ വാഹന നിയമങ്ങളൊന്നും ഇവർക്ക് ബാധമല്ലെന്ന് തോന്നും. വാഹന വകുപ്പിന്റെ അനുമതിയോടെ നിറം മാ​റ്റാം എന്നാതൊഴികെ വാഹനം രജിസ്​റ്റർ ചെയ്യുമ്പോൾ അംഗീകരിച്ചിരിക്കുന്ന രൂപഘടനയിൽ ഒരു മാറ്റവും വരുത്താൻ പാടില്ലെന്നാണ് നിയമം.

ഇത് ലംഘിയ്ക്കുന്ന വാഹന ഉടമകൾക്ക് എതിരെ പിഴ അടക്കമുള്ള നടപടികളെടുക്കാനും നിയമമുണ്ട്. എന്നാൽ സൈലൻസർ ഇളക്കി മാ​റ്റി അരോചകവും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സൈലൻസർ ഘടിപ്പിച്ച ബൈക്കുകൾ, പല രൂപത്തിലുള്ള നമ്പർ പ്ളേറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ, സൂഷിച്ച് നോക്കിയാൽ പോലും വായിയ്ക്കാൻ പറ്റാത്ത രീതിയിൽ നമ്പരുകൾ എഴുതിയ വാഹനങ്ങൾ , നിരോധിച്ച എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയെല്ലാം എം.സി റോഡിലൂടെ നിർഭയം ചീറി പായുന്നു.

രൂപഘടനയിൽ മാ​റ്റം വരുത്തിയ വാഹനം പിടികൂടി പിഴ ഈടാക്കാൻ നിയമമുണ്ട്. എന്നാൽ നിയമ പാലകരുടെ മുന്നിൽ കൂടി ഇത്തരം വഹനങ്ങൾ കടന്ന് പോയാൽ പോലും പലപ്പോഴും അവഗണിയ്ക്കുകയാണ് ചെയ്യുന്നത് .

എം. സി റോഡിൽ എല്ലാ ദിവസും ഹൈ വേ പൊലീസ് പട്രോളിംഗിന് ഉണ്ടാകുമെങ്കിലും ഹെൽമറ്റ് വേട്ടയല്ലാതെ മറ്റൊന്നിലും ഇവർ ശ്രദ്ധിയ്ക്കാറില്ലെന്നും ആക്ഷേപമുണ്ട്.

പ്രദേശത്തെ വാർത്തകൾ അപ്പോൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .

Leave a Reply