വാനില, സ്ട്രോബെറി, ചോക്ലേറ്റ്, ബട്ടർസ്കോച്ച് എന്നിങ്ങനെ നീളുന്ന ലിസറ്റിലേക്ക് മറ്റൊന്നുകൂടി എത്തിയിരിക്കുകയാണ്, മല്ലിയില. ചെെനയിലാണ് മല്ലിയില ഐസ്ക്രീംപ്രചാരത്തിലെത്തിയത്. മക്‌ഡൊണാൾഡ്‌സ് ബർഗർ കടയിൽ മെനുവിൽ പുത്തൻ ഐസ്ക്രീമിന് മല്ലി സൺഡേ ഐസ്ക്രീം (Cilantro Sundae) എന്നാണ് പേര്. ഫെബ്രുവരി 21നാണ് ലിമിറ്റഡ് എഡിഷൻ ആയ ഈ ഐസ് ക്രീം ലോഞ്ച് ചെയ്തത്. പച്ച സോസും മുകളിൽ ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർന്ന ഐസ്ക്രീമിന്റെ ചിത്രം വൈറലായിട്ടുണ്ട്.