Spread the love

സംസ്ഥാനത്ത് 85 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ ഇന്നലെ കാറ്റ് വീശിയെന്ന് മന്ത്രി കെ രാജൻ. ആലുവ മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇപ്പോൾ കാറ്റിന്റെ വേഗത കാണിക്കുന്നുണ്ട്. ദിശ മാറാനുള്ള സാധ്യത ഉണ്ടെന്ന് മന്ത്രി അറിയിച്ചു. മേഘചലനങ്ങൾ വളരെ വേഗതയിലാണ്. മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

ഇന്നും മഴയ്ക്ക് കുറവുണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടിയന്തരമായി മൂന്ന് എൻഡിആർഎഫ് സംഘങ്ങൾ കൂടെ സംസ്ഥാനത്ത് എത്തും. ഇതോടെ അഞ്ച് എൻഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിപ്പിക്കാൻ കഴിയും. മഴ പെട്ടെന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ല. ജില്ലാ കളക്ടർമാരോട് എല്ലാ മണിക്കൂറിലും വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കാൻ 3950 ക്യാമ്പുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട്. സം‌സ്ഥാനം സജ്ജമാണെന്നും ജനങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. നൈബിരിയൻ കപ്പൽ അറബിക്കടലിൽ ചരിഞ്ഞ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ചോർന്ന ഇന്ധനം മഞ്ഞപ്പാട പോലെ തീരത്ത് അടിയാൻ സാധ്യതയുണ്ട്. 5 കപ്പലുകൾ ചെരിഞ്ഞു കിടക്കുന്ന കപ്പലിനെ ഉയർത്താനുള്ള ശ്രമത്തിലാണ്. തീദ്ദേശങ്ങളിൽ ലായനികൾ കണ്ടാൽ അത് സമാഹരിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. അങ്ങനെ കണ്ടാൽ നിർവീര്യമാക്കാനുള്ള സംവിധാനം കയ്യിൽ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply