കൊച്ചി: വാഹനാപകടത്തിൽ പരുക്കേൽക്കുന്നവരുടെ അടിയന്തര ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നതിന് സംവിധാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മരിയൻ ഇൻറർനാഷ്ണൽ മാനേജ്മെൻറ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ ഹൈക്കോടതിക്കയച്ച കത്തിൽ സ്വമേധയാ എടുത്ത കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് സുനിൽ തോമസിന് ലഭിച്ച കത്ത് അദ്ദേഹം ചീഫ് ജസ്റ്റീസിനയക്കുകയായിരുന്നു.വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ ചികൽസക്ക് സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബം പണം കണ്ടെത്താൻ വിഷമിച്ച സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ കോടതിക്ക് കത്തയച്ചത്.