Spread the love
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് . സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒഴിവാക്കിയിരുന്നു.
ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം നീക്കി ഡ്രൈഫ്രൂട്സ്, മുട്ട അടക്കം ഉൾപ്പെടുത്തുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റല്‍ പ്രഫൂല്‍ ഖോഡ പട്ടേലിനും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിര്‍ദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താല്‍പര്യം പരിഗണിക്കാതെയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വാദം കോടതി അം​​ഗീകരിക്കുകയായിരുന്നു.

Leave a Reply