ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്ക് മാംസാഹാരം വിളമ്പുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മൃഗക്ഷേമ ബോർഡും ജൈന സമുദായ പ്രമുഖരും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ടോക്കിയോ-ദില്ലി വിമാനത്തിൽ വെജിറ്റേറിയൻ യാത്രക്കാരന് നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയ സംഭവം വിവാദമായതിന് പിന്നാലെയാണ് കത്തെഴുതിയത്. ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരികൾക്ക് അബദ്ധത്തിൽ മാംസാഹാരം വിളമ്പുന്ന സംഭവം ഒഴിവാക്കാമെന്നും കത്തിൽ പറയുന്നു. സസ്യാഹാരികൾക്ക് നോൺ-വെജ് ഭക്ഷണം നൽകുമ്പോൾ വിഷമവും അസ്വസ്ഥതയുമുണ്ടാകുന്നുണ്ടെന്ന് മൃഗക്ഷേമ ബോർഡ് അംഗം രാജേന്ദ്ര ഷാ പറഞ്ഞു.