മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടന്റെയും ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ആറാം തമ്പുരാൻ. എത്രയെത്ര പുതിയ പടങ്ങൾ വന്നു പോയാലും ഇന്നും മിനി സ്ക്രീനിൽ സംരക്ഷണം ചെയ്യുമ്പോൾ ആദ്യത്തെ പ്രാവശ്യം കാണുന്നത്ര തന്നെ കൗതുകത്തോടെയും ആവേശത്തോടെയും മലയാളികൾ ആറാം തമ്പുരാനാൻ കണ്ടിരിക്കും. ചിത്രത്തിൽ മഞ്ജു വാര്യർ പ്രിയ രാമനും ശ്രീദേവിയും ഒടുവിൽ ഉണ്ണികൃഷ്ണനും മണിയൻപിള്ള രാജുവും, കീരിക്കാടൻ ജോസും കൊച്ചിൻ ഹനീഫയും, കുതിരവട്ടം പപ്പുവും കലാഭവൻ മണിയും സായ് കുമാറും നരേന്ദ്രപ്രസാദുല്ലാമുണ്ട്. നരേന്ദ്ര പ്രസാദിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായിരുന്നു കൊളപ്പുള്ളി അപ്പൻ.
എന്നാൽ മലയാളികളുടെ പ്രിയങ്കരിയായ നടി ഉർവശിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും? എന്നാൽ സത്യം അതാണ്. താരം ഹരിമുരളീരവം എന്ന ചിത്രത്തിലെ ഹിറ്റ് സോങ്ങിന്റെ സീനുകളിൽ ഒന്നിൽ വരുന്നുണ്ടെന്ന് ഒരുപക്ഷേ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് മാത്രം അറിയാവുന്ന സത്യമാണ്. ആറാംതമ്പുരാൻ പാട്ടിന്റെ സീനിൽ ഭാഗമായിരുന്നു എന്ന് ഈയടുത്ത് ഒരു അഭിമുഖത്തിൽ അവതാരകൻ ഉർവശിയോട് ചോദിച്ചപ്പോൾ താരം തുറന്നു സമ്മതിക്കുന്നുമുണ്ട്. തിയറ്ററിലും പിന്നീട് ടെലിവിഷനില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴുമെല്ലാം ഉര്‍വശി അഭിനയിച്ച ഷോട്ട് ചിത്രത്തില്‍ ഉണ്ട്.
ഗാനത്തിന്റെ ഒരു സ്വീക്വന്‍സിലാണ് ഉര്‍വശി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ മുഖം മറച്ച് കണ്ണുകള്‍ മാത്രം കാണുന്ന രീതിയില്‍ ആയിരുന്നതിനാല്‍ ആരും അത് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സീന്‍ ആറാം തമ്പുരാന് വേണ്ടി ഷൂട്ട് ചെയ്തതായിരുന്നില്ലെന്നും മറ്റഒരു ചിത്രത്തില്‍ നിന്നുള്ള തന്റെ ഭാഗം ഗാനരംഗത്തില്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ഉര്‍വശി പറയുന്നു.