യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. വേടന്റെ പാട്ടുകൾ എല്ലാം വലിയ ഹിറ്റുകളുമാണ്. ഈണത്തേക്കാൾ കരുത്തുറ്റ വരികൾ ആണ് വേടന്റെ പട്ടികളുടെ പ്രത്യേകത. ഇക്കഴിഞ്ഞ വർഷം ഇൻഡസ്ട്രി ഹിറ്റടിച്ച മഞ്ഞുമ്മൽ ബോയ്സിനു വേണ്ടി ചെയ്ത ‘ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന’ പാട്ട് വൻ ഹിറ്റായിരുന്നു.
മലയാളികൾക്കിടയിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയ്ക്ക് വേദന വലിയ സ്വാധീനമുണ്ട്. ഇപ്പോഴിതാ 7 ഗ്രാം കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും വേടൻ പിടിയിൽ ആയതോടെ താരം ലഹരിക്കെതിരെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയ്ക്കിടെ ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും പരാമര്‍ശം നടത്തിയിരുന്നു. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ‘സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്‍റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പരിപാടി കാണാൻ എത്തിയ യുവാക്കളോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഇന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടിയിൽ ആയതോടെ വൻ വിമർശനവും പ്രതിഷേധവുമാണ് വേദനെതിരെ ഉയരുന്നത്. സ്റ്റേറ്റ് ഷോകളിലും മറ്റും വലിയ വാചകം അടിക്കുന്ന വേടൻ എന്ത് സന്ദേശമാണ് യുവാക്കൾക്ക് ഇനി നൽകാൻ പോകുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവായി ഉയരുന്ന വിമർശനം.
അതേസമയം കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.
ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് താരത്തിന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ ഡാൻസഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്.