Spread the love
ആരോഗ്യ പരിരക്ഷ ഇല്ലാത്ത ഓരോ പൗരനും മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കി കേന്ദ്രം.

ന്യൂഡൽഹി ∙ ‌ആരോഗ്യ പരിരക്ഷയില്ലാത്ത 40 കോടിയിലധികം ഇന്ത്യക്കാർക്കു മെഡിക്കൽ ഇൻഷുറൻസ് കവറേജ് ലഭ്യമാക്കാൻ ഒരുങ്ങി കേന്ദ്രം. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) 50 കോടി ദരിദ്ര കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഇതു ‘സാർവത്രിക ആരോഗ്യ കവറേജ് (യുഎച്ച്സി)’ ‍എന്നതിലേക്കുള്ള ചുവടുവയ്പാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു തരത്തിലുമുള്ള മെഡിക്കൽ ഇൻഷുറൻസും ഇല്ലാത്തവരുടെ മുഴുവൻ കുടുംബത്തിനും പരിരക്ഷ ഉറപ്പാക്കുകയാണു ലക്‌ഷ്യം. 3 കോടി പേർക്കു വിവിധ സംസ്ഥാന പദ്ധതികളിലൂടെയും, 15-17 കോടി പേർക്കു കേന്ദ്ര സർക്കാർ പദ്ധതികളായ ഇസിഎച്ച്എസ്, ഇഎസ്‌സിഐ, സിജിഎച്ച്എസ് എന്നിവയിലൂടെയും, 14 കോടി ജനങ്ങൾക്കു സ്വന്തം ചെലവിലും ഇൻഷുറൻസ് ഉണ്ട്. പിഎംജെഎവൈ വഴി 50 കോടി ജനങ്ങൾക്കും ഉണ്ട്.

Leave a Reply