കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് മാതൃകാ പരീക്ഷ ‘നീറ്റ് ഗാല ‘ ഏപ്രിൽ 2ന് നടക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പഠനം പൂത്തിയാക്കി ഇറങ്ങിയ ഒരു കൂട്ടം യുവ ഡോക്ടർമാർ കോച്ചിംഗ് നൽകുന്ന DOPA യാണ് ഈ വലിയ മത്സര പരീക്ഷ സംഘടിപ്പിക്കുന്നത്.
(neet gala entrance exam) അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന് കേവലം 1 മാസം മാത്രം ബാക്കി നിൽക്കെ മത്സരാർത്ഥികളുടെ തയ്യാറെടുപ്പുകളുടെ നിലവാരം മനസ്സിലാക്കാനും പോരായ്മകൾ പരിഹരിക്കാനും കഴിയുന്ന വിധമായിരിക്കും ഈ നീറ്റ് മാത്രകാ പരീക്ഷ നടക്കുക. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാണ്.
സൗജന്യമായി രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 9645202200 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്. വിജയികളാവുന്നവർക്ക് 25 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന സമ്മാനങ്ങളും കാത്തിരിപ്പുണ്ട്.