ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കാനാണ് മെഡിക്കൽ പിജി വിദ്യാർത്ഥികൾ തീരുമാനം എടുത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തിൽ ഒരു നടപടിയുമില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഡിസംബർ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത് തുടരുകയാണ്. കേന്ദ്ര സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോഴുള്ള വരുമാന പരിധി നിശ്ചയിക്കുന്നത് വൈകിയതിനെ തുടർന്നാണ് സുപ്രീം കോടതി അലോട്ട്മെന്‍റ് നീട്ടിയത്. ഇതിനെതിരെ ഒരാഴ്ചയായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ഇവർ ജോലിക്ക് ഹാജരാകുന്നുളളു. ഇതും ഡിസംബർ എട്ട് മുതൽ ബഹിഷ്കരിക്കാനാണ് തീരുമാനം.