മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം2.ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിലേക്ക് മീന എത്തിയത് പിപിഇ കിറ്റണിഞ്ഞ്.കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് മീന യാത്ര നടത്തിയത്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് യാത്രയെക്കുറിച്ച് ആരാധകരെ അറിയിച്ചത്.സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക.പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്.ഏഴ് മാസത്തിനുശേഷമുള്ള യാത്ര.ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോൾ അദ്ഭുതം തോന്നുന്നു.
എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു.ധരിച്ചതിൽ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം.ചൂടും ഭാരവും കൂടുതൽ.നമ്മൾ എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കും.മുഖംപോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ.ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്.ഈ ദിവസങ്ങളിൽ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു.നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്ന് മീന പറഞ്ഞു
മോഹൻലാലിന്റെ ജൻമദിനത്തിലാണ് സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ദൃശ്യം 2പ്രഖ്യാപിച്ചത്.ദൃശ്യം ആദ്യ ഭാഗത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട് മീന,അൻസിബ,എസ്തർ,സിദ്ദിഖ്,ആശാ ശരത്ത്,സായ്കുമാർ,മുരളി ഗോപി,ഗണേഷ് കുമാർ,സുമേഷ്,ആദം അയൂബ്,അഞ്ജലി നായർ,അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം.ആദ്യ പത്ത് ദിവസം ഇൻഡോർ ഷൂട്ടിംഗും തുടർന്ന് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.