ഒരു യു.എസ് ട്രിപ്പില്‍ വെച്ച് തുടങ്ങിയ സൗഹൃദത്തിൽ നിന്നും അടുത്ത സുഹൃത്തുക്കൾ ആയി മാറിയ കഥയാണ് ദിലീപിന്റെ മകൾ മീനാക്ഷിയ്ക്കും നടി നമിതയ്ക്കും തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയാൻ ഉണ്ടാവുക. ആദ്യം താര പുത്രിക്ക് ജാഡയാണെന്ന് താൻ കരുതിയെങ്കിലും പിന്നീടങ്ങോട്ട് തെറ്റിദ്ധാരണ മാറി ജീവിതത്തിലെ ഒഴിച്ചുകൂടാത്ത ഒരു വ്യക്തിത്വമായി മീനാക്ഷി മാറുകയായിരുന്നെന്ന് പല സന്ദർഭങ്ങളിൽ നമിത തന്നെ പറഞ്ഞിട്ടുണ്ട്.
സിനിമാ മേഖലയിലെ സൗഹൃദങ്ങളെക്കാൾ കൂടുതൽ നമിത മീനാക്ഷിയുമായും നാദിര്‍ഷയുടെ മക്കളുമൊക്കെയായി അടുപ്പത്തിലായതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇവരെക്കുറിച്ചുള്ള വാർത്തകൾക്ക് എപ്പോഴും വലിയ പരിഗണന കൊടുത്തിരുന്നു. ഇപ്പോഴിതാ നമിത ഒരു ഓൺലൈൻ മീഡിയയ്ക്ക് കൊടുത്ത അഭിമുഖത്തിൽ സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഗൗരവമായി ചർച്ചയ്‌ക്കെടുത്തിരിക്കുന്നത്.
ബെസ്റ്റ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിൽ തനിക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്നായിരുന്നു നടി അഭിമുഖത്തിൽ പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ‘ഈ പറഞ്ഞത് മീനാക്ഷിയെ കുറിച്ചായിരിക്കുമോ?’, ‘ഇരുവരും തമ്മിലുള്ള നല്ല ബന്ധത്തിന് എന്തെങ്കിലും കോട്ടം വന്നോ?’ തുടങ്ങിയ രീതിയിലുള്ള ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. അതേസമയം മീനാക്ഷി ദിലീപിനെ കുറിച്ചല്ല നമിതയുടെ വർത്തമാനം എന്നും വളരെ പൊതുവായി പറഞ്ഞ ഒരഭിപ്രായം മാത്രമാണ് അതെന്നും ചിലർ കമന്റുകൾ ഇടുന്നുണ്ട്.