മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര കൃഷ്ണ. രണ്ട് മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും കൂടുതല്‍ നാള്‍ സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ നടിക്കായില്ല. എന്നാല്‍ സ്ത്രീഹൃദയം എന്ന ഒറ്റ് സീരയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ മീര കൃഷ്ണയ്ക്ക് സാധിച്ചു. മലയാള സിനിനയില്‍ വീണ്ടും സജീവമാകാന്‍ തനിക്ക് മോഹമുണ്ടെന്ന് നടി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താന്‍ ഒപ്പം വര്‍ക്ക് ചെയ്ത ലെജന്റ്ായ താരങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീവിദ്യയെ കുറിച്ച് നടി പറഞ്ഞത്.
‘ശ്രീവിദ്യാമ്മ അവസാന കാലത്ത് ചെയ്ത സീരിയലുകളിലൊന്നായിരുന്നു ‘സ്ത്രീഹൃദയം’. അവശതയുണ്ടായിരുന്നു അവര്‍ക്ക്. നടി രാധയുടെ വീട്ടിലായിരുന്നു ഷൂട്ടിങ്. എന്റെ അമ്മയായിട്ടാണ് വിദ്യാമ്മ അഭിനയിക്കുന്നത്. ഇന്റിമേറ്റ് സീനുകള്‍ ധാരളമുണ്ടായിരുന്നു. വീടിന്റെ മുകളില്‍ ഒരു പ്രത്യേക മുറിയിലാണ് വിദ്യാമ്മയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഫുഡ് അവരുടെ വീട്ടില്‍ നിന്നാ കൊണ്ടുവരിക. ഷൂട്ടിങ് തീരുമ്പോള്‍ മാത്രമാണ് താഴേക്ക് ഇറങ്ങിവരിക. ശ്വാസം വലിക്കുമ്പോള്‍ വല്ലാത്ത സ്‌ട്രെസ്സും സ്‌ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നു.
എനിക്ക് ഡസ്റ്റ് അലര്‍ജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു. ഇന്ന രോഗമാണ് എന്ന് വിദ്യാമ്മ പറഞ്ഞിരുന്നെങ്കിലും തീരെ സുഖമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ജഗതിച്ചേട്ടനൊപ്പം ദേവീ മഹാത്മ്യത്തില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമാണ്. എന്റെ മൂന്നാമത്തെ സീരിയല്‍ ‘കൂടും തേടി’ തിലകന്‍ ചേട്ടന്റെ കൂടെയായിരുന്നു. സ്‌ക്രിപ്റ്റ് ഒരു തവണ വായിച്ചു നോക്കിയതിനു ശേഷം തന്റേതായ ശൈലിയില്‍ പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇന്ന രീതിയില്‍ അഭിനയിച്ചാല്‍ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താം എന്നെല്ലാം എനിക്ക് പറഞ്ഞു തരുമായിരുന്നു’.