
സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി – 2021 മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ 11 ന് ഗവ.വിക്ടോറിയ കോളേജില്‍ നടക്കും. ഐ.ടി, മാനേജ്മെന്റ്, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, മെഡിക്കല്‍ തുടങ്ങിയ വിവിധ മേഖലകളിലെ അന്‍പതിലധികം ഉദ്യോഗദായകരും 2000 ല്‍ അധികം ഒഴിവുകളുമാണുള്ളത്.
തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാര്‍ഥികളും www.jobfest.kerala.gov.in ലും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435, 2505204.