നടി മേഘ്‌ന രാജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഒന്നരമാസമുള്ള കുഞ്ഞിനും കോവിഡ് പോസിറ്റീവാണ്. ഇന്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നതായും താരം കുറിച്ചു.
എന്റെ അച്ഛനും അമ്മയ്ക്കും എനിക്കും കുഞ്ഞിനും കോവിഡ് പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ ഞങ്ങളുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. പേടിക്കാനൊന്നുമില്ലെന്നും ഞങ്ങള്‍ സുഖമായി ഇരിക്കുകയാണെന്നും ചീരുവിന്റേയും എന്റെയും ആരാധകരെ അറിയിക്കുകയാണ്. ഇപ്പോള്‍ ട്രീറ്റ്‌മെന്റിലാണ്. ജൂനിയര്‍ സി സുഖമായിരിക്കുന്നു. ഞങ്ങള്‍ കുടുംബം ഒന്നിച്ച് ഈ യുദ്ധത്തില്‍ പോരാടും വിജയികളായി തിരിച്ചുവരും- മേഘ്‌ന കുറിച്ചു.
സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. ഒക്ടോബറിലാണ് മേഘ്‌ന തന്റെ മകന് ജന്മം നല്‍കിയത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് കുഞ്ഞ് ചീരു പിറന്നത്. ജൂണ്‍ ഏഴിനായിരുന്നു കാര്‍ഡിയക് അറസ്റ്റിനെ തുടര്‍ന്ന് ചിരഞ്ജീവി മരിക്കുന്നത്.