മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും മകന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മേഘ്‍ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രമെടുക്കാന്‍ മകന്‍ ഒരുക്കമല്ലായിരുന്നെന്ന് പറഞ്ഞാണ് താരം ഇത് പങ്കുവച്ചത്.
“എല്ലാ ദിവസവും ഞായറാഴ്‍ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്‍ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങള്‍. ഞങ്ങള്‍ ചില രഹസ്യങ്ങളും പങ്കിടുന്നു”, എന്നു കുറിച്ചാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മേഘ്ന പുറത്തുവിട്ടത്. ആദ്യം അവന്‍ ഫോട്ടോയ്‍ക്ക് തയ്യാറായില്ല, എങ്കിലും ഞാന്‍ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്‍ന രാജ് പറയുന്നത്. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും താരം പറയുന്നു.
മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. ജൂനിയര്‍ ചിരുവിന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.