മസ്കത്ത് :ഗൾഫ് രാജ്യങ്ങൾ കൊടും ചൂടിലേക്ക് നീങ്ങുകയാണ്.
ഒമാനിലെ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാറിൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മറ്റു ചില മേഖലകളിൽ താപനില 49ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. അതേസമയം, ഷാർജാ വാദി അൽ ഹിലോ,ഫുജൈറ മലയോരങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ക്ലൗഡ് ഈ സീഡിങ്ങിലൂടെ ശക്തമായ മഴ ലഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഇവിടങ്ങളിൽ ചൂടിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതായാണ്.
തീരദേശ മേഖലകളിൽ പുലർച്ചെ മഞ്ഞിനു സാധ്യതയുണ്ട്. ഒമാനിലെ മരുഭൂമിയിലും, തുറന്ന പ്രദേശങ്ങളിലും പൊടിനിറഞ്ഞ അന്തരീക്ഷം ആയിരുന്നെങ്കിലും ഹജർ മലനിരകളിൽ ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമായി കാണപ്പെട്ടു. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ
കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിലും 49 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.