ഗ്രാമ്പൂ.. നല്ല മണവും ഗുണവുമുള്ള സുഗന്ധവ്യജ്ഞനം.. Syzygium aromaticum എന്ന് ശാസ്ത്രീയനാമം. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഗ്രാമ്പൂ പാരമ്പര്യ വൈദ്യത്തിലും പാചകത്തിലുമെല്ലാം നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നു. ദിവസവും ഗ്രാമ്പൂ കഴിച്ചാൽ നിരവധി ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ചും പുരുഷന്മാർക്ക്. അത് എന്തെല്ലാമാണെന്ന് നോക്കാം..
ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടുന്നു
ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന Eugenol എന്ന സംയുക്തം പുരുഷന്മാരുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കൂട്ടാൻ സഹായിക്കും. കൂടാതെ പുരുഷ ഹോർമോണുകളെ വേണ്ടവിധം നിയന്ത്രിക്കുകയും ചെയ്യും.
ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നു
രക്തയോട്ടം വർദ്ധിപ്പിക്കാൻ ഗ്രാമ്പു സഹായിക്കും. അതുവഴി ശേഷി വർദ്ധിക്കുകയും ലൈംഗികാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.
ഷുഗറിനെ നിയന്ത്രിക്കാൻ
ഗ്രാമ്പൂ പതിവായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും, പ്രമേഹമില്ലാത്തവർക്ക് പ്രമേഹസാദ്ധ്യതയും കുറയ്‌ക്കാം.
പല്ലുകളുടെ ആരോഗ്യത്തിന്
വായിലെ ബാക്ടീരിയകളെ ചെറുക്കാനും, വായ്നാറ്റം, മോണരോഗം, പല്ലുകൾ നശിക്കൽ എന്നിവ തടയാനും ഗ്രാമ്പൂവിലെ ആൻ്റിമൈക്രോബിയൽ ഗുണങ്ങൾ സഹായിക്കും.
ദഹനത്തെ സുഖകരമാക്കും
ഭക്ഷണം കഴിച്ചതിന് ശേഷം വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഗ്രാമ്പൂ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യകരമായ ദഹനം ഉറപ്പുവരുത്തും.
അസ്ഥികളുടെ ആരോഗ്യത്തിന്
മാംഗനീസ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാൻ ഗ്രാമ്പൂ ഗുണം ചെയ്യും. ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയപ്പെടും.പ്രതിരോധശേഷിക്ക്ധാരാളം ആന്റിഓക്സിഡന്റുകൾ ഗ്രാമ്പൂവിലുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണം ചെയ്യും.
എങ്ങനെയെല്ലാം കഴിക്കാം:ദിവസവും ഒരു ഗ്രാമ്പു ചവച്ച് കഴിക്കാം,ചായയിൽ ഇട്ട് കുടിക്കാം, അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാം,ഗ്രാമ്പൂ പൊടിച്ച് തേനിൽ ചേർത്ത് കഴിക്കാം..