Spread the love

ഗുരുവായൂർ: ക്ഷേത്രത്തിൽ മേളം, പഞ്ചവാദ്യം,തായമ്പക, കാഴ്ചശീവേലി, വിളക്കെഴുന്നള്ളിപ്പ്,ദീപസ്തംഭത്തിന് സമീപം നാണയപ്പറ സമർപ്പണം, കലാപരിപാടികൾ എന്നിവയോടെ ഗുരുവായൂരിലെ വ്യാപാരികളുടെ വകയായി ഏകാദശി വിളക്ക് ആഘോഷിച്ചു. ഇന്ന് ഇ.ടി.സോമസുന്ദരൻ പൂർണിമ ടൂറിസ്റ്റ് ഹോം വക ഏകാദശി വിളക്കാണ്.

നാളെ പോസ്റ്റൽ ജീവനക്കാരുടെ ഏകാദശി വിളക്ക് സന്ധ്യയ്ക്ക് നെയ്‌വിളക്ക് തെളിച്ച് ആഘോഷിക്കും. കാലത്ത് ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം അകമ്പടിയാകും. ഉച്ചകഴിഞ്ഞ് പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, തായമ്പക എന്നിവയുണ്ടാകും.

സന്ധ്യയ്ക്ക് കിഴക്കുഭാഗത്തെ വിളക്കുകൾ നെയ് നിറച്ച് തെളിക്കും. രാത്രി 9ന് പഞ്ചവാദ്യത്തോടെ വിളക്ക് എഴുന്നള്ളിപ്പ്. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ തപാൽ ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ. രാത്രി 7.30ന് വർഷ കണ്ണന്റെ സംഗീതാർച്ചന.

Leave a Reply