Spread the love
സ്ത്രീധനത്തിന് എതിരേ സന്ദേശം; സമ്മാനമായി പുസ്തകങ്ങൾ

പാലക്കാട്: സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സമയത്തു പുസ്തകങ്ങള്‍ വിവാഹ സമ്മാനമായി നല്‍കി പാലക്കാട് പല്ലശ്ശനയ്ക്ക് സമീപം കൂടല്ലൂരിൽ വേറിട്ടൊരു കല്യാണം . കൂടല്ലൂര്‍ സ്വദേശി കെ എസ് ലക്ഷ്മണന്റെ മകള്‍ നീതുവും അലനല്ലൂര്‍ സ്വദേശി മണികണ്ഠന്റെ മകന്‍ അനൂപും തമ്മിലുള്ള വിവാഹമാണ് സ്ത്രീധനത്തിനെതിരെയുള്ള സന്ദേശമായി മാറിയത്.

വിവാഹ വേദിയില്‍ താലി കെട്ടിന് ശേഷം വധുവിന്റെ അച്ഛന്‍ വരന് പുസ്തകം കൈമാറി നവദമ്പതികളെ പുതുജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. വിവാഹത്തിന് ആശംസകള്‍ അര്‍പ്പിക്കാനെത്തിയ നെന്മാറ എം എല്‍ എ കെ ബാബു ഉള്‍പ്പടെയുള്ള അതിഥികളും സമ്മാനമായി നല്‍കിയത് പുസ്തകങ്ങളാണ്. നൂറോളം പുസ്തകങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിച്ചത്.വിവാഹ ചടങ്ങില്‍ വധു നീതു ഒരു സ്വര്‍ണാഭരണവും അണിഞ്ഞിരുന്നില്ല. വിവാഹത്തിന് ക്ഷണിച്ചവരോടും പുസ്തകമല്ലാതെ മറ്റൊന്നും സമ്മാനമായി കൊണ്ടുവരേണ്ടതില്ലെന്നും വ്യക്തമാക്കി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് അനൂപ്.വിവാഹ മണ്ഡപത്തില്‍ പുസ്തക പ്രദര്‍ശനവും, സ്ത്രീധനത്തിനെതിരെയുള്ള ബോധവല്‍ക്കരണവും നടന്നു.

Leave a Reply