നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരനുമായ ആശ്രിതാണ് പാർവതിയുടെ വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിവാഹചിത്രങ്ങൾ പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ചെന്നൈയിലെ ഒരു ക്ലബിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായി.

അടുത്തിടെയായിരുന്നു പാർവതിയുടെും കിരണിന്റെയും വിവാഹനിശ്ചയം നടന്നത്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പാർവതി സോഷ്യൽമീഡിയയിലൂടെ പറഞ്ഞിരുന്നു.
വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡേറ്റിംഗ് തുടങ്ങിയതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലെന്നും പാർവതി പറഞ്ഞു. ഒരു പാർട്ടിയിൽ വച്ചാണ് ആശ്രിതിനെ ഞാൻ കാണുന്നത്.

തികച്ചും യാദൃച്ഛികമായൊരു കണ്ടുമുട്ടൽ. ഞങ്ങൾ ഒരുപാട് സംസാരിച്ചു. കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് ഒരുപാട് നാളുകളെടുത്തെന്നും താരം പറഞ്ഞു
പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമിയിലേക്ക് എത്തിയത്. ജയിംസ് ആൻഡ് ആലീസ്, നീരാളി, ഉത്തമ വില്ലൻ,നിമിർ, ഗോട്ട്, യക്ഷി, നീ കൊ ഞാ ചാ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ പാർവതി അനുഭവിച്ചിട്ടുണ്ട്.