മെറ്റ ഇന്ത്യയുടെ തലവൻ അജിത് മോഹൻ രാജിവച്ചതായി റിപ്പോർട്ട്. അദ്ദേഹം രാജിക്ക് പിന്നാലെ മറ്റൊരു സോഷ്യൽ മീഡിയ സ്ഥാപനത്തിലേക്ക് ചേരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ നാല് വർഷമായി അദ്ദേഹം (അജിത് മോഹൻ) മെറ്റ ഇന്ത്യയുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു,” മെറ്റയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസൺ പ്രസ്‌താവനയിൽ പറഞ്ഞു. മെറ്റ ഇന്ത്യയുടെ ഡയറക്‌ടറും പങ്കാളിത്ത മേധാവിയുമായ മനീഷ് ചോപ്ര പുതിയ തലവനെ നിയമിക്കുന്നത് വരെ താൽക്കാലികമായി ഈ പദവിയും കൈകാര്യം ചെയ്യുമെന്നാണ് മെറ്റയുടെ വക്താവ് അറിയിച്ചത്.മെറ്റയിൽ ഏകദേശം നാല് വർഷം സേവനം അനുഷ്‌ഠിച്ചതിന് ശേഷമാണ് അജിത് മോഹൻ രാജിവെക്കാൻ തീരുമാനിച്ചത്. മെറ്റയുടെ എതിരാളിയായ സ്‌നാപ്പിൽ ചേരാൻ അദ്ദേഹം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.അജിത് മോഹന്റെ പ്രവർത്തന കാലത്ത് മെറ്റയുടെ മറ്റ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഇൻസ്‌റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം ഉപയോക്തൃ അടിത്തറ നേടിയിരുന്നു.