കോട്ടയം എം.ജി.യൂണിവേഴ്സിറ്റി നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. ഇന്ന് മുതൽ നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം സി.ജെ പരീക്ഷകൾ കേരള യൂണിവേഴ്സിറ്റി മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുണ്ട്.