Spread the love
ലൂക്കയ്ക്കും അശ്വിനുമൊപ്പമുള്ള ചിത്രവുമായി മിയ ജോർജ്

മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനുമൊപ്പമുള്ള പുതിയൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. അമൂല്യം’ എന്ന ക്യാപ്ഷനോടെയാണ് മിയ ചിത്രം ഷെയർ ചെയ്തത്. കുഞ്ഞു ലൂക്കയെയും അശ്വിനെയും ചേർത്തുപിടിച്ച് കിടക്കുന്ന മിയയെയാണ് ഫൊട്ടോയിൽ കാണാനാവുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ “വാതിക്കല് വെള്ളരിപ്രാവ്‌” എന്ന ഹിറ്റ് ഗാനം മിയ ലൂക്കക്ക് പാടി കൊടുക്കുന്ന മിയയുടെ വീഡിയോ ആരാധക ശ്രദ്ധ നേടിയിരുന്നു. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകർക്കായി ഷെയർ ചെയ്തത്. മകൻ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മിയ ജോർജ്. തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്.

Leave a Reply