വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് സ്ഥാപകനും, ലോകത്തെ കോടീശ്വരന്മാരിൽ പ്രേമുഖനുമായ ബിൽഗേറ്റനും(65) ഭാര്യ മെലിൻഡയും(56) വിവാഹമോചനം നേടി.ഇരുവരുടെയും വേർപിരിയൽ നീണ്ട 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ്. ട്വിറ്ററിലൂടെയാണ് വേർപിരിയൽ തീരുമാനം അറിയിച്ചത്. എന്നിരുന്നാലും ഇരുവരുടെയും നേതൃത്വത്തിലുള്ള ബിൽ ആൻഡ് മെലിൻഡ് ഗേറ്റ്സ് ഫൗണ്ടേഷൻ തുടർന്നും തുടരുമെന്നും ഇവർ അറിയിച്ചു.
ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതിമാരിൽ ഒന്നായ ഇവരുടെ ആകെ സമ്പാദ്യം 130 ബില്യൺ ഡോളർ ആണ്. ഇവരുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇവർ പങ്കിടുന്നുണ്ട്. തുടർന്നു ഒരുമിച്ചുള്ള ജീവിതം ബുദ്ധിമുട്ടാണെന്നും അതിനാലാണ് ഈ വേർപിരിയൽ എന്നും ഇവർ അറിയിച്ചു. അതേസമയം ചാരിറ്റി ഫൗണ്ടേഷനിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്നും, പുതിയൊരു ജീവിതത്തിനു തുടക്കമായെന്നും ഇരുവരും അറിയിച്ചു.