Spread the love

25 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം തങ്ങളുടെ ബ്രൗസർ ഇന്റർനെറ്റ് എക്സ്പ്ലോർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഇൻറർനെറ്റ് സേവനം
15 ജൂൺ 2022 ൽ അവസാനിപ്പിക്കുമെന്ന് ഔദ്യോഗികമായി മൈക്രോസോഫ്റ്റ് അറിയിച്ചു. പകരം ഉപയോക്താക്കൾക്കായി മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറായ എംഎസ് എഡ്ജ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി.

Microsoft ready to say goodbye to Internet Explorer.


ഇൻറർനെറ്റ് എക്സ്പ്ലോറർ പ്രധാന പല ഫീച്ചറുകളും കമ്പനി കഴിഞ്ഞ വർഷം തന്നെ പിൻവലിച്ചിരുന്നു. എങ്കിലും, ചില നിയന്ത്രിത ഫീച്ചറുകളുമായി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടായിരുന്നു.പൂർണമായി അടുത്ത വർഷത്തോടെ അവസാനിപ്പിക്കുമെണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോഴാണ് വിരമിക്കൽ തിയതി പ്രഖ്യാപിച്ചെങ്കിലും, വർഷങ്ങൾക്കു മുമ്പേ പ്രാധാന്യം നഷ്ടപ്പെട്ട ഒരു ബ്രൗസറാണ് ഐഇ എന്നാണ് ടെക് ലോകത്തിൻറെ വിലയിരുത്തൽ.

എന്നാൽ ലോകത്തെ ഇൻറർനെറ്റ് ചരിത്രത്തിൻറെ ഭാഗമാണ് ഈ ഐഇ.ലോകത്ത് ആദ്യമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും, ഐഇ ഉടമകളായ മൈക്രോസോഫ്റ്റും തമ്മിലുള്ള നിയമ യുദ്ധം നടക്കുകയും, ഇതേ തുടർന്ന് ഇന്ന് ലോകമെമ്പാടുമുള്ള ഒട്ടുമിക്ക ബ്രൗസറുകളും സൗജന്യ ഉപയോഗത്തിലേക്ക് നയിച്ചതും ഈ നിയമപോരാട്ടം ആണ്. 2004ലെ ലോകത്തിലെ ബ്രൗസറുകളിൽ 90 ശതമാനവും ഐഇ ആയിരുന്നു. എന്നാൽ 2021 ആയപ്പോഴേക്കും ഇതിൻറെ ഉപയോഗത്തിൽ പോലും ഒരു ശതമാനത്തിന് താഴെയാണ് ഐയുടെ സ്ഥാനം

Leave a Reply