മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രത്തീന പി ടി സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പൊലീസുകാരുടെ ജീവിതമാണ് പറയുന്നത്.
ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രിരാത്രിക്കുണ്ട്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്.
ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് , സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.