സ്വന്തം മുന്‍ റെക്കോര്‍ഡ് തകര്‍ത് 4BBRW എന്ന് പേരുള്ള പക്ഷിയുടെ പറക്കല്‍. ഗോഡ്വിറ്റ് എന്നു അറിയപ്പെടുന്ന ഈ പക്ഷി അലാസ്‌കയില്‍ നിന്ന് ഓസ്ട്രേലിയയിലെത്താന്‍13,000 കിലോമീറ്ററാണ് ഒറ്റയ്ക്ക് തുടര്‍ച്ചയായി പറന്ന് ആണ്റെക്കോര്‍ഡ് സൃഷ്ടിച്ചത്. 39 മണിക്കൂറാണ് ഈ പക്ഷി തുടർച്ചയായി പറന്നത്. അതായത് ഏകദേശം പത്തുദിവസം. ജെറ്റ് വിമാനത്തിന് സമാനമായി അതിവേഗത്തില്‍ പറക്കാനുള്ള പ്രത്യേകത കൊണ്ട് ഈ പക്ഷിയെ ജെറ്റ് ഫൈറ്റര്‍ ബേര്‍ഡ് എന്നും വിളിക്കുന്നു. സാധാരണ പതിനായിരം കിലോമീറ്ററിനുള്ളിലുള്ള ദൂരങ്ങളെ ഈ പക്ഷി താണ്ടാറുള്ളൂ. ഈ പക്ഷിയുടെ ആകൃതി ഒരു ജെറ്റിനോട് സാമ്യമുള്ളതുകൊണ്ടു ഉയര്‍ന്ന വേഗതയില്‍ പറക്കാന്‍ അതിനെ സഹായിക്കുന്നു. ഈ പക്ഷികള്‍ സാധാരണയായി 22 വര്‍ഷം വരെ ജീവിക്കുന്നു. പൂര്‍വ്വേഷ്യ, അലാസ്‌ക, ഓസ്‌ട്രേലിയ, ആഫ്രിക്ക, വടക്കു പടിഞ്ഞാറന്‍ യൂറോപ്പ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്ന ഗോഡ്‌വിറ്റ് ഇന്ത്യയിലും ചൈനയിലും എത്താറുണ്ട്.