Spread the love
അംഗൻവാടി മെനുവിൽ രണ്ട് ദിവസം പാലും മുട്ടയും

കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി അംഗൻവാടി മെനുവിൽ ആഴ്ചയിൽ രണ്ടുദിവസം പാലും രണ്ടുദിവസം മുട്ടയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി. ഇതിനായി 61.5 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു.

സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി നീക്കിവെച്ചു. കോവിഡ് മഹാമാരി കാരണം മാതാപിതാക്കളിലൊരാളെയോ രണ്ടുപേരെയുമോ നഷ്ടമായ കുട്ടികൾക്കായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പാക്കേജ് പ്രകാരം മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്:

  1. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും
  2. ഓരോ കുട്ടിക്കും 18 വയസ് തികയുന്നതു വരെ പ്രതിമാസം 2000 രൂപ അനുവദിക്കും
  3. മറ്റ് അടിയന്തര ആവശ്യങ്ങൾ

ഈ പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കിവെക്കുന്നതായി മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം ആരംഭിക്കുന്നതിനായി 1.3 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

Leave a Reply