Spread the love

എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാള മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളായി മാറിയ ആളാണ് അർച്ചന കവി . സിനിമ അഭിനയത്തിൽ നിന്നും ഏറെ നാളായി മാറി നില്‍ക്കുകയായിരുന്ന നടി ഈയടുത്ത് ടൊവിനോ ചിത്രം ഐഡന്റിറ്റിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് താനെന്ന് ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീടിന്റെ നിർമ്മാണ പ്രവർത്തിയിൽ ഭാഗമായ അതിഥി തൊഴിലാളികൾക്കൊപ്പം സ്വന്തമായി വീടെന്ന സന്തോഷം ആഘോഷിക്കുകയാണ് അർച്ചന കവി.

”വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകള്‍” എന്ന കുറിപ്പോടെയാണ് അര്‍ച്ചന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വീട് പണിത അതിഥി തൊഴിലാളികള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചല്‍ നടന്നത്.

ഗൃഹപ്രവേശനത്തിന് കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളാണ് ഒരുക്കിയതും ശ്രദ്ധേയമായിരുന്നു

Leave a Reply