Spread the love
പാൽ കറക്കാൻ സമ്മതിക്കുന്നില്ല! എരുമക്കെതിരെ പോലീസിൽ പരാതിയുമായി കർഷകൻ

ബാബുലാൽ ജാതവ് എന്ന 45 കാരനായ കർഷകനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നയാഗാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എരുമ പാൽ കറക്കാൻ ബാബുലാൽ ജാതവിനെ സമ്മതിക്കുന്നില്ല എന്നതാണ് പരാതി. ആരെങ്കിലും തന്റെ എരുമക്കെതിരെ കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുന്നതിനാൽ അന്വേഷണം നടത്തണം എന്നാണ് ആവശ്യം. പോലീസുകാർ തിരിച്ചയച്ചെങ്കിലും എരുമയെ കറക്കാൻ സഹായിക്കണം എന്ന ആവശ്യവുമായി നാല് മണിക്കൂറിനുള്ളിൽ കർഷകനും എരുമയും വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തി. തങ്ങൾ ഇക്കാര്യത്തിൽ നിസ്സഹായരാണെന്നും ഒരു മൃഗഡോക്ടരെ കാണിക്കുന്നതാണ് ഉചിതം എന്ന ഉപദേശത്തെ തുടർന്ന് മൃഗഡോക്ടറെ കാണുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തതോടെ എരുമ വീണ്ടും പാൽ ചുരത്താൻ ആരംഭിച്ചു. കർഷകൻ വീണ്ടും പോലീസ് സ്റ്റേഷനിൽ വരികയും എരുമ പാൽ ചുരത്താൻ തുടങ്ങിയ കാര്യം പൊലീസുകാരെ അറിയിക്കുകയും ചെയ്തു.

Leave a Reply