തിരുവനന്തപുരം: കേരളത്തിൽ മിൽമയുടെ സംഭരണം ഗണ്യമായി കുറഞ്ഞുവെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്റർ കുറഞ്ഞു. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും ഇതോടെ കുറഞ്ഞു. ഓണത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കുമെന്നും മിൽമ ചെയർമാൻ പറഞ്ഞു.
പാല്‍ എത്തിക്കാന്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍റെ ചെയര്‍മാനുമായി സംസാരിച്ചിരുന്നു. രാജ്യത്ത് മുഴുവന്‍ പാല്‍ സംഭരണത്തില്‍ കുറവു കാണുന്നതുകൊണ്ട് ഇന്ന് അവരുടെ ബോര്‍ഡ് മീറ്റിംഗില്‍ ചെയര്‍മാന്‍ എം.ഡിയുമായി സംസാരിച്ച് അനുഭാവപൂര്‍വം നമ്മുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. തീരുമാനം വൈകിട്ടേ അറിയൂ. എങ്കിലും കുറച്ചു പാല്‍ അവര്‍ തന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കെ.എസ് മണി പറഞ്ഞു.