മിൽഖാ സിംഗ് അന്തരിച്ചു
ഇന്ത്യൻ കായിക ഇതിഹാസം മിൽഖ സിംഗ് (91) അന്തരിച്ചു. ചണ്ഡിഗഡ് PGI ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായിരുന്നു. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിത്സയിൽ ആയിരുന്നു.
1958, 1962 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലുകൾ നേടി. പറക്കും സിംഗ് എന്ന് അറിയപ്പെട്ടു. പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
അഞ്ച് ദിവസം മുൻപാണ് മിൽഖ സിംഗിന്റെ ഭാര്യ നിർമ്മൽ മിൽഖ സിംഗ് അന്ധരിച്ചത്.
മകൻ ജീവ് മിൽഖ സിംഗാണ് മരണവാർത്ത സ്‌ഥിരീകരിച്ചത്.