Spread the love

മില്‍മ ‘സൂപ്പര്‍ റിച്ച് പാല്‍’ വിപണിയിലിറക്കി.

കോഴിക്കോട്: മില്‍മ കോഴിക്കോട് ഡയറിയില്‍ നിന്ന് സൂപ്പര്‍ റിച്ച് പാല്‍ വിപണിയിലിറക്കി. അഞ്ച് ശതമാനം കൊഴുപ്പും ഒന്‍പത് ശതമാനം കൊഴുപ്പിതര ഖരപഥാര്‍ത്ഥങ്ങളും അടങ്ങിയതാണ് സൂപ്പര്‍ റിച്ച് പാലെന്ന് സീനിയര്‍ മാനേജര്‍ ഷാജിമോന്‍ അറിയിച്ചു. 

ഹോമോജനൈസ്ഡ് ചെയ്ത ഈ പാലില്‍ നിന്നും കൂടുതല്‍ ചായയും രുചികരമായ പായസവും തയ്യാറാക്കാം. ഒരു ലിറ്റര്‍, 525 മില്ലി ലിറ്റര്‍ പായ്ക്കുകളില്‍ ലഭ്യമാണ്. ലിറ്ററിന് 55 രൂപയും 525 എംഎല്ലിന് 30 രൂപയുമാണ് വില. 
സൂപ്പര്‍ റിച്ച് പാല്‍ ഇന്നു മുതല്‍ മില്‍മ ബൂത്തുകളില്‍ ലഭിക്കും. ഉപഭോക്താക്കളില്‍ നിന്ന് നല്ല സ്വീകാര്യത പ്രതീക്ഷിക്കുന്നതായും മില്‍മ ചെയര്‍മാന്‍ കെഎസ് മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ. പി മുരളി എന്നിവര്‍ അറിയിച്ചു.

Leave a Reply