സിനിമയിൽ വന്നതിനെ പിന്നാലെ താൻ നേരിട്ട മിക്ക വ്യാജപ്രചരണങ്ങൾക്കും പിന്നിൽ ക്രൈം പത്രവും നന്ദകുമാറും ആണെന്ന് തുറന്നടിച്ച് നടി പ്രിയങ്ക. ഒരുകാലത്ത് വലിയ വിവാദമായ പ്രിയങ്കയ്ക്കെതിരായ നടി കാവേരി കൊടുത്ത കേസും ക്രൈം നന്ദകുമാറിന്റെ ബുദ്ധിയിൽ നിന്നുണ്ടായതാണെന്നും നടി പറഞ്ഞു. പ്രിയങ്കയുടെ നഗ്ന ചിത്രം പ്രചരിക്കുന്നുവെന്നും ഈ ചിത്രം കണ്ടാണ് ഇളയ സഹോദരൻ മരിച്ചത് എന്നുമുള്ള പെരും നുണയടക്കം നന്ദകുമാറിന്റെ ക്രൈം എന്ന പത്രം പ്രചരിപ്പിച്ചെന്നും എന്നാൽ യഥാർത്ഥത്തിൽ താൻ സിനിമയിൽ എത്തുന്നതിനും എത്രയോ വർഷങ്ങൾക്കു മുൻപ് തൂങ്ങിമരിച്ച ആളാണ് തന്റെ സഹോദരൻ എന്നും പ്രിയങ്ക പറയുന്നു.
ലാലേട്ടന്റെ ഉത്സവ പിറ്റേന്ന് എന്ന സിനിമയെ അനുകരിച്ച് ചെറുപ്പത്തിൽ സഹോദരൻ ചെയ്ത പ്രവർത്തി ഒരു തൂങ്ങിമരണത്തിൽ കലാശിക്കുകയായിരുന്നു എന്നും നടി വ്യക്തമാക്കി. 35 വർഷങ്ങൾക്കു മുമ്പ് പ്രേംനസീർ മരിച്ച അതേ ദിവസമാണ് സഹോദരൻ മരിച്ചതെന്നും എന്നാൽ ക്രൈം നന്ദകുമാർ പ്രചരിപ്പിച്ചത് തനിക്കെതിരെ വന്ന ദുഷ്പ്രചരണങ്ങൾ താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്തതാണെന്നുമാണ് എന്നും താരം ചൂണ്ടിക്കാട്ടി.
മോഹൻലാലിനോടൊപ്പം വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താനിക്കാര്യം സൂചിപ്പിച്ചെന്നും ഇത് കേട്ടതോടെ ലാലേട്ടന് വലിയ വിഷമമായെന്നും ഇന്നും തന്നോടും അമ്മയോടും അദ്ദേഹത്തിന് വളരെ സ്നേഹമാണെന്നും പ്രിയങ്ക പറയുന്നു. അന്ന് തന്റെ അമ്മയെ നേരിൽ കണ്ടപ്പോൾ മോഹൻലാൽ ഒരു മോനെ പോലെ കണ്ടോളൂ എന്ന് അമ്മയോട് പറഞ്ഞെന്നും തങ്ങൾക്ക് ലാലേട്ടനോട് അതേ സ്നേഹം ആണ് ഇന്നും ഉള്ളതെന്നും പ്രിയങ്ക പറയുന്നു.