തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശനനിയന്ത്രണങ്ങൾ. ഇൗ ദിവസങ്ങളിലെ രോഗവ്യാപനം വിലയിരുത്തിയശേഷം നിയന്ത്രണങ്ങൾ തുടരണമോ, അതോ ലോക്ഡൗണിലേക്ക് പോകണമോ എന്ന് തീരുമാനിക്കും. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുെന്നന്ന് ഉറപ്പാക്കാൻ പൊലീസിനും നിർദേശമുണ്ട്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
പ്രധാന നിയന്ത്രണങ്ങൾ
*അവശ്യസർവിസുകൾ ഒഴികെയുള്ള എല്ലാവക്കും കർശന നിയന്ത്രണം
*ഫാർമസികൾക്കും മാധ്യമങ്ങൾക്കും പ്രവർത്തിക്കാം
- ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇറച്ചി- മത്സ്യവിപണ സ്റ്റാളുകൾ, കള്ളുഷാപ്പുകൾ എന്നിവക്ക് പ്രവർത്തിക്കാം
- വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവിസ് കേന്ദ്രങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം.
- പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം.
*എല്ലാ സ്ഥാപനത്തിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ധരിക്കണം
*രാത്രി ഒമ്ബതിനുമുമ്ബ് കടകൾ അടക്കണം.
*റസ്റ്റാറൻറുകളിലും ഭക്ഷണശാലകളിലും പാർസൽ മാത്രമേ അനുവദിക്കൂ. ഇവയും രാത്രി ഒമ്ബതിന് മുമ്ബ് അടക്കണം
*ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ മാത്രം. ഇൻറർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം
*ദീർഘദൂര ബസ്, ട്രെയിൻ, പൊതുഗതാഗതസംവിധാനങ്ങൾ എന്നിവ അനുവദിക്കും. യാത്രക്കാരുടെ പക്കൽ യാത്രാരേഖകൾ ഉണ്ടായിരിക്കണം
*വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. എണ്ണം ഇതിലും കുറക്കണം
*റേഷൻ കടകൾ, സിവിൽ സപ്ലൈസ് സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും
*അന്തർസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജോലിചെയ്യാം
*ആരാധനാലയങ്ങളിൽ പരമാവധി 50 പേർ. ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് എണ്ണം കുറക്കണം
- സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.
*സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന് കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക് പ്രവർത്തിക്കാം
*അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം. ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധന നടത്തും
*അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്ബനികൾ, വ്യവസായശാലകൾ, സംഘടനകൾ എന്നിവക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. സാധുവായ തിരിച്ചറിയൽ രേഖ സൂക്ഷിക്കണം
*മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തും. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ-ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ സൂക്ഷിച്ച് യാത്ര ചെയ്യാം
*ടെലികോം സർവിസ്, ഇൻറർനെറ്റ് സേവന ദാതാക്കൾ, പെട്രോളിയം, എൽ.പി.ജി യൂനിറ്റുകൾ എന്നിവ അവശ്യസേവനവിഭാഗത്തിൽ ഉൾപ്പെടുത്തി
*ഐ.ടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ടവർ മാത്രമേ ഓഫിസിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കണം
*രോഗികൾ, കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി അധികൃതർ നൽകുന്ന രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യാം