Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായതിനാൽ സമ്പൂർണ ലോക്‌ഡൗൺ ഏർപ്പെടുത്താൻ ആലോചന.ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്‌ഡൗൺ വേണ്ടത്ര ഗുണം ചെയ്യുന്നില്ല എന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ലോക്‌ഡൗൺ എന്ന തീരുമാനത്തിൽ എത്തിയത്.
പോലീസിന്റെ പരിശോധന പലയിടത്തും പരുതി ലംഘക്കുന്നു എന്നും ഗതാഗത കുരുക്ക് വർധിപ്പിക്കുകയും ചെയുന്നു എന്നും പരാതി ഉയർന്നിട്ടുണ്ട്.

ഓഫീസുകളിലും, ഹോസ്റ്റളുകളിലും പോകൻ ഇറങ്ങിയവർ പോലീസ് പരിശോധനയിൽ ബുദ്ധിമുട്ട് നേരിട്ടു.എന്നാൽ 80% ആളുകളും അനാവശ്യമായി യാത്ര ചെയുന്നവരാണെന്നും ഡി ജി പി ക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

രാജ്യത്ത് വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും അത് എത്രത്തോളം അപകടകാരമാണെന്നു വ്യക്തമല്ല എന്നും ആരോഗ്യ മന്ത്രാലയം വ്അറിയിച്ചു. കേരളം, ഉത്തർപ്രേദേശ്,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിലവിൽ ഒന്നര ലക്ഷത്തിൽപരം രോഗബാധിതർ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply