Spread the love
എസി സ്ലീപ്പർ ഉൾപ്പടെ 100 പുതിയ ബസുകൾ പുറത്തിറക്കുമെന്ന് മന്ത്രി ആന്‍റണി രാജു

കെഎസ്ആർടിസി ഇലക്ട്രിക് ബസുകള്‍ ലീസിന് എടുത്തത് നഷ്ടത്തില്‍. കരാർ റദ്ദാക്കാൻ ഒരുങ്ങുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. എട്ട് വോള്‍വോ എ സി സ്ലീപ്പര്‍ ബസ്സും 20 എ സി ബസ്സും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍ വാങ്ങുന്നതായി അദ്ദേഹം അറിയിച്ചു. 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങുമെന്നും നിലവിലുള്ള ഡീസല്‍ എന്‍ജിനുകള്‍ സിഎന്‍ജി യിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ നടക്കുനിന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി വന്‍ നഷ്ടത്തിലാകുന്ന സര്‍വീസുകള്‍ തുടരാനാവില്ല എന്നും, എന്നാല്‍ ആദിവാസികള്‍ താമസിക്കുന്നത് പോലുള്ള ചില മേഖലകളില്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍വീസ് തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരോടും പെന്‍ഷന്‍കാരോടും അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply