
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും വിദേശത്തേക്ക്. മെയ് 6 മുതല്‍ 8 വരെ നീളുന്നതാണ് മന്ത്രിയുടെ സന്ദര്‍ശനം. മെയ് അഞ്ചിന് മന്ത്രി യുഎഇയിലേക്ക് തിരിക്കും. ലോക മലയാളി കൗണ്‍സിലിന്റെ കുടുംബ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യാത്ര. യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. താമസ സൗകര്യവും യുഎഇയിലെത്തിയ ശേഷമുള്ള യാത്രാ ചെലവും പരിപാടിയുടെ സംഘാടകരാണ് വഹിക്കുക.