Spread the love

ഗുരുവായൂർ: കർണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 6.30ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിക്കും. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം (50,001 രൂപ, 10 ഗ്രാം സ്വർണപ്പതക്കം) നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനു മന്ത്രി സമ്മാനിക്കും. തുടർന്ന് തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി.

ചെമ്പൈ ഉപയോഗിച്ചിരുന്ന തംബുരു എഴുന്നള്ളിച്ച് വേദിയിൽ സ്ഥാപിക്കും. 30ന് രാവിലെ 6ന് ചെമ്പൈ സംഗീത മണ്ഡപത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രീലകത്തെ ദീപം നിലവിളക്കിൽ തെളിക്കും. ഇതോടെ 2000 പേർ പങ്കെടുക്കുന്ന 15 ദിവസത്തെ സംഗീതോത്സവത്തിനു തുടക്കമാകും. രാവിലെ 6 മുതൽ രാത്രി 11 വരെയാണു സംഗീതോത്സവം. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പ്രമുഖരുടെ 3 വിശേഷാൽ കച്ചേരികൾ ഉണ്ടാകും. ഡിസംബർ 14ന് ഏകാദശി ദിവസം രാത്രി 11ന് സംഗീതോത്സവം സമാപിക്കും.

Leave a Reply