തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നാളത്തെ ഉന്നതതല യോഗത്തിൽ വിപുലമായ കർമപദ്ധതി ആവിഷ്കരിക്കും. 152 സ്ഥലങ്ങളിൽ എബിസി സെൻ്ററുകൾ സജ്ജീകരിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. ഇതിൽ 30 എണ്ണം പ്രവർത്തനം ആരംഭിച്ചു. വന്ധ്യംകരണം തടസപ്പെട്ടത് കോടതി ഉത്തരവ് വന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
“ഉദ്യോഗസ്ഥ തലത്തിൽ നാളെ ഒരു ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എടുത്ത പദ്ധതികൾ നടപ്പാക്കിയതിനെപ്പറ്റിയുള്ള വിലയിരുത്തലുകളുണ്ടാവും. തുടർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും തീരുമാനമുണ്ടാവും. നാളത്തോടെ ഒരു വിശദമായ കർമപദ്ധതി ആവിഷ്കരിക്കും.”- മന്ത്രി പ്രതികരിച്ചു.