Spread the love
റൂട്ട് മാറിയതിൽ മന്ത്രി രാജീവിന് അതൃപ്തി: പോലീസുകാർക്ക് സസ്‌പെൻഷൻ

മന്ത്രി പി രാജീവിന് എസ്കോർട്ട് പോയ ജീപ്പിലെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ഉളളത്. മന്ത്രിയുടെ റൂട്ട് മാറ്റിയതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച നെയ്യാറ്റിൻകരയിൽ നിന്നും എറണാകുളത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജൻ, സിപിഓ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.സിറ്റി പോലീസ് കമ്മീഷണറാണ് നടപടിയെടുത്തത്. മന്ത്രി തിരുവനന്തപുരം കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതി പറയുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ റോഡിലെ ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിന് വേണ്ടിയാണ് വാഹനത്തിന്റെ റൂട്ട് മാറ്റിയതെന്നാണ് സസ്പെൻഷനിലായ ഉദ്ദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Leave a Reply