ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. എല്ലാ വിശ്വാസങ്ങളെക്കാളും വലുതാണ് ശ്വാസം. ജീവന്‍ രക്ഷിക്കാനാണ് വെര്‍ച്വല്‍ ക്യൂ. കോവിഡ് കുറയുമ്പോള്‍ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ അശാസ്ത്രീയമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വെര്‍ച്വല്‍ ക്യൂ ഭക്തരെ ശബരിമലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.