വൈലത്തൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണം ജനകീയ മുന്നേറ്റം വഴി സാധ്യമാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മികവിലേക്ക് പൊതു വിദ്യാലയങ്ങൾ വന്നത് വഴി സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സാധിച്ചു.
ഇനി ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ ഇതിന്റെ മികവ് കാണാനാകും. ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയിലേക്ക് നയിക്കാൻ എയ്ഡ്സ് വിദ്യാലയങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ പുരോഗതി വൈലത്തൂർ മേഖലയിൽ എത്തിക്കാൻ അത്താണിക്കൽ സ്കൂൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്കൂളിന്റെ 108ആം വാർഷികം “മിനർവ്വ2023” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂളിലെ മുൻ അധ്യാപിക ഷീലാഭായ് കെ.ആർ, അക്കാദമിക വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ നിസാർ മുഹമ്മദ് പി(എം.ബി.ബി.എസ് വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളജ്), ഹനീൻ ഹമീദ് (ചാർട്ടേഡ് അക്കൗണ്ടന്റ്) ഫാത്തിമ നാഫിഅ ഇ(എൽ.എസ്.എസ് വിന്നർ) എന്നിവർക്കും കിച്ചൺ കം സ്റ്റോർ നിർമ്മിച്ച കോൺട്രാക്ടർ കൃഷ്ണദാസൻ വി എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.പി സൈനുദ്ദീൻ എന്ന കുഞ്ഞായി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തേറമ്പത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന പുതുക്കലേങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിധിൻ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് കെ.പി, മുംതാസ് ചാത്തേരി, പിടിഎ പ്രസിഡന്റ് മുനീർ കെ.പി, വൈസ് പ്രസിഡന്റ് അറഫാത്ത് സി, എം.ടി.എ പ്രസിഡന്റ് സജിഷ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളായ അലവി ഒ, കെ.പി.ആർ കുട്ടൻ, പി.കെ മൊയ്തീൻ കുട്ടി, സിദ്ദിഖ് പുല്ലാട്ട്, മൊയ്തീൻ കുട്ടി പറമ്പാട്ട്, എൻ.പി അബ്ദുറഹ്മാൻ, ഉസ്മാൻ കെ.പി(ടൗൺ ടീം അത്താണിക്കൽ) സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.