കേരളവർമ കോളജിൽനിന്ന് മാത്രം ഇക്കുറി മൂന്ന് മന്ത്രിമാർ.കേരളവർമ കോളേജിലെ രണ്ട് പൂർവ വിദ്യാർത്ഥികളും ഒരു അധ്യാപികയും ആണ് ഇക്കുറി മന്ത്രി സഭയിൽ ഉള്ളത്. ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊ. ആർ. ബിന്ദു കേരളവർമ കോളജിൽ പ്രിൻസിപ്പൽ ഇൻ ചാർജും വൈസ് പ്രിൻസിപ്പാളും ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് ഹെഡും ആയിരുന്നു.ഇരിങ്ങാലക്കുട സ്റ്റ് ജോസഫിൽ നിന്നും ആണ് പഠനം പൂർത്തിയാക്കിയത്. എസ്എഫ്ഐ വനിതാ സബ് കമ്മിറ്റിയിൽ കൺവീനറിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കെ.രാധാകൃഷ്ണൻ കേരളവർമയിലെ ബിഎ ഇക്കണോമിക്സിനാണ് പഠിച്ചിരുന്നത്. കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. മുൻ സ്പീക്കറും കൂടി ആയിരുന്നു അദ്ധേഹം. കെ.രാജൻ കേരളവർമ കോളേജിൽ ബിരുദത്തിനു ആണ് പഠിച്ചിരുന്നത്. പഠിക്കുന്ന സമയത്ത് എഐഎസ്എഫ് സജീവ പ്രവർത്തകൻ ആയിരുന്നു. കൂടാതെ എംഎൽഎമാരായ മുരളി പെരുന്നെല്ലി, വി എസ് സുനിൽകുമാർ, പി. ബാലചന്ദ്രൻ തുടങ്ങിയവർ കേരളവർമ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.