Spread the love

തിരുവനന്തപുരം | പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തത്സമയം പരിഹാരം നിര്‍ദേശിച്ച് പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടി. നിരവധി പേരാണ് പരിപാടിയില്‍ വിളിച്ച് പരാതികള്‍ അറിയിച്ചത്. ഉടന്‍ പരിഹരിക്കാന്‍ സാധിക്കുന്ന പരാതികളില്‍ അപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

തല്‍സമയം തീര്‍പ്പാക്കാന്‍ കഴിയാത്ത ബാക്കി പരാതികളിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. വകുപ്പ് സെക്രട്ടറിയും, എല്ലാ വിഭാഗം ചീഫ് എന്‍ജിനീയര്‍ മാരും പരിപാടിയില്‍ പങ്കെടുത്തതായി മന്ത്രി പറഞ്ഞു.

റോഡ് തകര്‍ച്ച ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാന്‍ ആപ്പ് പുറത്തിറക്കി മന്ത്രി നേരത്തെ ശ്രദ്ധ നേടിയിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത പ്രയത്‌നത്തിലാണ് യുവജന പ്രക്ഷോഭങ്ങളിലൂടെ കടന്നുവന്ന മന്ത്രി മുഹമ്മദ് റിയാസ്

Leave a Reply